അങ്ങനെ സംസ്ഥാനത്തിൻ്റെ തലസ്ഥാനത്തെ ലഹരി മുക്തമാക്കുമെന്ന് ഭരണക്കാർ. നന്നായി. ആദ്യമേ തന്നെ ലഹരി മുക്തമാക്കേണ്ട സ്ഥലമാണ് തിരുവനന്തപുരം. സെക്രട്ടറിയേറ്റും ചുറ്റുപാടും എല്ലാം ഭരണ അധികാര ലഹരി ബാധിച്ച് എന്ത് കുത്സിതവും അക്രമവും നടക്കുന്ന സ്ഥലം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവ്വകലാശാലയിൽ വരെ കുട്ടി രാഷ്ട്രീയ ലഹരിപിടിച്ച് വെട്ടും കുത്തും, എ.എ.റഹി മൊക്കെ ബന്ധപ്പെടുന്ന യുവ രാഷ്ട്രീയ അക്രമലഹരി വേറേ, ലഹരി വസ്തുക്കൾക്കെതിരെ നിയമമുണ്ടാക്കുകയും നിയമത്തെ വളച്ചൊടിക്കുകയും നിയമത്തെ സൗകര്യത്തിനനുസരിച്ച് ഒടിച്ചു നുറുക്കുകയും ചെയ്യുന്നതിൻ്റെ ലഹരി വേറേ..... യഥാർത്ഥത്തിൽ ഈ ലഹരികൾക്കെതിരെ ഒരു നടപടിയുമെടുക്കാതെ, ഈ ലഹരികൾ ഉപേക്ഷിക്കാതെ വെറും ലഹരികളെ ഒഴിവാക്കാൻ നടക്കുന്നവരെ കൊണ്ട് നിറഞ്ഞ തി രു വ ന ന്തപുരത്തെ ലഹരി മുക്തമാക്കാനാണ് ഇപ്പോൾ
'ലഹരി വിമുക്ത തിരുവനന്തപുരം' എന്ന മുദ്രാവാക്യത്തോടെ തിരുവനന്തപുരം ജില്ലാ സാമുഹ്യനീതി ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ്, എന്‍.സി.സി , ആസാദ് സേന, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പയിന്‍ നടത്തുക.
ക്യാമ്പയിന്‍ ഏപ്രില്‍ 30ന് വൈകുന്നേരം ആറു മണിക്കു മാനവീയം വീഥീയില്‍ ആരംഭിക്കും. വിളംബര ജാഥ ജില്ലാ കളക്ടര്‍ അനുകുമാരി ഫ്‌ലാഗ് ഓഫ് ചെയ്യും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ലഹരിക്കെതിരെ സന്ദേശം നല്‍കുന്ന കലാപരിപാടികള്‍ കലാകാരന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു മാനവീയം വീഥിയില്‍ അവതരിപ്പിക്കും
Ahh..... Finally 'Drug-Free Thiruvananthapuram' campaign begins